കര്‍ണാടയിലെ വിജയം ആവര്‍ത്തിക്കും, മധ്യപ്രദേശില്‍ കോണ്‍ഗ്രസ് 150 സീറ്റുകള്‍ നേടും: രാഹുല്‍ ഗാന്ധി
Monday, May 29, 2023 8:21 PM IST
ന്യൂഡൽഹി: കര്‍ണാടയിലെ കോണ്‍ഗ്രസിന്റെ ജയം മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 230 അംഗ നിയമസഭയില്‍ 150 സീറ്റുകള്‍ നേടി പാര്‍ട്ടി അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കായി ഡല്‍ഹി എഐസിസി ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുല്‍.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍, മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും പിസിസി അധ്യക്ഷനുമായ കമല്‍നാഥ്, എന്നിവരടക്കമുള്ള നേതാക്കള്‍ ഡല്‍ഹിയില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തു.