ആലപ്പുഴ വേമ്പനാട് കായലിൽ ഹൗസ്ബോട്ട് മുങ്ങി
സ്വന്തം ലേഖകൻ
Monday, May 29, 2023 4:32 PM IST
പുന്നമട: ആലപ്പുഴ വേന്പനാട് കായലിൽ ഹൗസ്ബോട്ട് മുങ്ങി. ആലപ്പുഴ സ്വദേശി അനസിന്‍റെ ഉടമസ്ഥതയിലുള്ള ബോട്ടാണ് റാണി കായൽ ഭാഗത്ത് മുങ്ങിയത്. തമിഴ്നാട് സ്വദേശികളാണ് ബോട്ടിലുണ്ടായിരുന്നത്. ഇവരെ രക്ഷപ്പെടുത്തി.
അടിത്തട്ട് ഇളകിയതിനെ തുടർന്ന് ബോട്ടിൽ വെള്ളം കയറുകയായിരുന്നു. ബോട്ടിന്‍റെ കാലപ്പഴക്കം അപകടത്തിന് കാരണമായെന്ന് പോലീസ് പറഞ്ഞു. ബോട്ടിൽ വെള്ളം കയറുന്നത് കണ്ട് യാത്രക്കാരെ ഉടൻ അടുത്ത ബോട്ടിലേക്ക് മാറ്റിയതിനാൽ വൻ അപകടം ഒഴിവായി.