മാനം തെളിഞ്ഞു; മഹിക്ക് ടോസ്
Monday, May 29, 2023 8:21 PM IST
അഹമ്മദാബാദ്: ഐപിഎൽ 16-ാം സീസണിലെ ഫൈനൽ മത്സരത്തിൽ ടോസ് നേടിയ ചെന്നൈ സൂപ്പർ കിംഗ്സ് ബൗളിംഗ് തെരഞ്ഞെടുത്തു. മഴഭീഷണി നിലനിൽക്കുന്നത് മൂലമാണ് ആദ്യം ബൗൾ ചെയ്യാൻ തീരുമാനിച്ചതെന്ന് സിഎസ്കെ നായകൻ മഹേന്ദ്ര സിംഗ് ധോണി അറിയിച്ചു.
ഫൈനൽ മത്സരത്തിന്റെ റിസർവ് ദിനത്തിൽ മഴ എത്താതിരുന്നതോടെ നിശ്ചിത സമയത്ത് തന്നെ മത്സരം ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ.
ഗുജറാത്ത് ടൈറ്റൻസിനെ ഒന്നാം ക്വാളിഫയറിൽ പരാജയപ്പെടുത്തിയ അതേ ടീമിനെ തന്നെയാണ് ധോണിപ്പട ഇന്നും കളത്തിലിറക്കുന്നത്. മുംബൈ ഇന്ത്യൻസിനെതിരെ രണ്ടാം ക്വാളിഫയറിൽ പോരാടിയ ടീമിൽ മാറ്റങ്ങളൊന്നും വരുത്താതെയാണ് ടൈറ്റൻസ് പോരിനിറങ്ങുന്നത്.