"എല്ലാം നമ്മുടെ പാർട്ടിയുടെ പവർ'; സിഎസ്കെ ജയത്തിൽ ക്രെഡിറ്റെടുക്കാൻ ബിജെപി
Tuesday, May 30, 2023 5:54 PM IST
ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗ് 16-ാം സീസണിൽ ചെന്നൈ സൂപ്പർ കിംഗ്സ് ജേതാക്കളായതിന് പിന്നിൽ ഒരു ബിജെപി നേതാവാണെന്ന പരാമർശവുമായി ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ.
മോഹിത് ശർമ എറിഞ്ഞ അവസാന ഓവറിൽ തുടർച്ചയായ ബൗണ്ടറികൾ നേടിയ സിഎസ്കെ താരം രവീന്ദ്ര ജഡേജയെ മുൻനിർത്തിയാണ് അണ്ണാമലൈ ഈ പരാമർശം നടത്തിയത്. ഗുജറാത്തിൽ നിന്നുള്ള ബിജെപി പ്രവർത്തകനായ ജഡേജയാണ് സിഎസ്കെയെ ജയിപ്പിച്ചതെന്ന് അണ്ണാമലൈ ട്വീറ്റ് ചെയ്തു.
ജഡേജയുടെ ഭാര്യ റിവാബ ജാംനഗറിൽ നിന്നുള്ള ബിജെപി എംഎൽഎ ആണെന്നും പാർട്ടി പ്രവർത്തകനായ ജഡേജ ഉള്ളതിനാൽ മാത്രമാണ് സിഎസ്കെ കിരീടം നേടിയതെന്നും നേതാവ് ട്വിറ്ററിൽ കുറിച്ചിരുന്നു. ജഡേജയും പത്നിയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം നിൽക്കുന്ന ചിത്രവും അണ്ണാമലൈ പങ്കുവച്ചു.