തെരുവ് നായയുടെ ആക്രമണത്തില്‍ അഞ്ചുവയസുകാരന് ഗുരുതര പരിക്ക്
Wednesday, May 31, 2023 5:12 PM IST
ഹൈദരാബാദ്: ഹൈദരാബാദില്‍ വീണ്ടും തെരുവുനായ ആക്രമണം. വീടിനു മുന്നില്‍ കളിച്ചുകൊണ്ട് നില്‍ക്കുകയായിരുന്ന അഞ്ചുവയസുകാരനെ നായ ആക്രമിച്ചു. പട്ടബസ്തിയിലെ സന്തോഷ് നഗര്‍ കോളനിയില്‍ ആണ് സംഭവം.
അബ്ദുള്‍ റാഫി എന്ന കുട്ടിയാണ് ആക്രമണത്തിന് ഇരയായത്. നായ കുഞ്ഞിന്റെ കാല് കടിച്ചു കീറി. വഴിയാത്രക്കാരുടെ സമയോചിത ഇടപെടലില്‍ കുട്ടി രക്ഷപ്പെടുകയായിരുന്നു.
ഗുരുതര പരിക്കേറ്റ കുട്ടിയെ നാരായണഗുഡ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നുമാസം മുന്‍പ് നഗരത്തില്‍ തെരുവ് നായ കടിച്ച് രണ്ടുവയസുകാരന് മരിച്ചിരുന്നു.