ജ്ഞാൻവ്യാപി കേസ്; മുസ്ലിം വിഭാഗത്തിന്റെ ഹർജി തള്ളി കോടതി
Wednesday, May 31, 2023 6:01 PM IST
ലക്നോ: ജ്ഞാൻവ്യാപി മസ്ജിദിൽ ആരാധന നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു സംഘം സ്ത്രീകൾ നൽകിയ കേസ് റദ്ദാക്കണമെന്ന ഉത്തർ പ്രദേശ് വഖഫ് ബോർഡിന്റെ ഹർജി അലഹബാദ് ഹൈക്കോടതി തള്ളി.
വാരാണസി ജില്ലാ കോടതിയിൽ 2021 ഓഗസ്റ്റിൽ ഹിന്ദു വിഭാഗത്തിൽപ്പെട്ട ഒരു സംഘം സ്ത്രീകൾ നൽകിയ ഹർജിയിൽ വാദം തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. മസ്ജിദിൽ സ്ഥിരമായി ആരാധന നടത്താൻ അനുവദിക്കണമെന്ന ആവശ്യത്തിന്മേൽ വാദം തുടരാമെന്നും കോടതി അറിയിച്ചു.
1991-ലെ പ്ലേസസ് ഓഫ് വർഷിപ്പ് ആക്ടിന് എതിരാണ് ജില്ലാ കോടതിയിലെ വാദമെന്നും അതിനാൽ ആരാധനാ സ്വാതന്ത്ര്യം ആവശ്യപ്പെട്ടുള്ള ഹർജി തള്ളണമെന്നുമാണ് വഖഫ് ബോർഡ് ആവശ്യപ്പെട്ടത്.