പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ് കേസ്: തപാൽപ്പെട്ടിയിൽ കൃത്രിമം നടന്നെന്ന് കമ്മീഷൻ
Wednesday, May 31, 2023 9:38 PM IST
മലപ്പുറം: പെരിന്തൽമണ്ണ നിയമസഭാ മണ്ഡലത്തിലേക്കുള്ള തെരഞ്ഞെടുപ്പിലെ തപാൽ വോട്ടുകളിൽ കൃത്രിമം നടന്നതായി തെരഞ്ഞെടുപ്പ് കമ്മീഷൻ. തപാൽ ബാലറ്റുകൾ സൂക്ഷിച്ച പെട്ടികളിൽ കൃത്രിമം നടന്നെന്ന് കമ്മീഷൻ ഹൈക്കോടതിക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കി.
അഞ്ചാം ടേബിളിൽ എണ്ണിയ 482 സാധുവായ ബാലറ്റുകൾ കാണാനില്ലെന്നും നാലാം ടേബിളിലെ അസാധുവായ ബാലറ്റുകളുടെ ഒരു പാക്കറ്റിന്റെ പുറത്തുള്ള കവർ കീറിയ നിലയിലായിരുന്നുവെന്നും റിപ്പോർട്ടിൽ കമ്മീഷൻ രേഖപ്പെടുത്തിയിട്ടുണ്ട്.
ബാലറ്റുകൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്നും റിപ്പോർട്ട് വ്യക്തമാക്കി.