കണ്ണൂരില്‍ ട്രെയിനിലെ തീപിടിത്തം; എന്‍ഐഎ വിവരങ്ങള്‍ തേടി
Thursday, June 1, 2023 11:29 AM IST
കണ്ണൂര്‍: റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനില്‍ തീപിടിത്തമുണ്ടായ സംഭവത്തില്‍ എന്‍ഐഎ വിവരങ്ങള്‍ തേടി. എന്‍ഐഎ സംഘം കണ്ണൂരിലെത്തി റെയില്‍വേ പോലീസിനോട് വിശദാംശങ്ങള്‍ ശേഖരിക്കുകയാണ്. തീപിടിത്തത്തില്‍ അട്ടിമറി സംശയിക്കുന്ന സാഹചര്യത്തിലാണ് ഇത്.
എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസ് നിലവില്‍ എന്‍ഐഎ ആണ് അന്വേഷിക്കുന്നത്. ഇതേ ട്രെയിനിലാണ് ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ തീപിടിത്തമുണ്ടായത്. ട്രെയിനിന്റെ പിന്‍ഭാഗത്തെ ജനറല്‍ കോച്ചിലാണ് തീ പടർന്നത്. കോച്ച് പൂര്‍ണമായും കത്തിനശിച്ചു.
അഗ്നിശമനസേന എത്തി തീയണച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.