കേന്ദ്ര ഓർഡിനൻസിനെതിരെ പിന്തുണ തേടി; സ്റ്റാലിനെ കണ്ട് കേജരിവാൾ
Thursday, June 1, 2023 7:27 PM IST
ചെന്നൈ: കേന്ദ്ര ഓര്‍ഡിനന്‍സിനെതിരെ പിന്തുണ തേടി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ കണ്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. ഓര്‍ഡിനന്‍സിനെതിരെയുള്ള പോരാട്ടത്തില്‍ ഡിഎംകെ ആംആദ്മിക്കൊപ്പം നില്‍ക്കുമെന്ന് സ്റ്റാലിന് ഉറപ്പ് നല്കി. ചെന്നൈയിലായിരുന്നു കൂടിക്കാഴ്ച.
ഡല്‍ഹി സര്‍ക്കാരിനെതിരെയുള്ള കേന്ദ്ര ഓര്‍ഡിനന്‍സ് സംബന്ധിച്ച് പരസ്പരം സംസാരിച്ചുവെന്ന് സ്റ്റാലിന് പറഞ്ഞു. തീര്‍ത്തും ജനാധിപത്യവിരുദ്ധവും, ഭരണഘടനാവിരുദ്ധവുമാണ് ഈ ഓര്‍ഡിനന്‍സ്. ഡിഎംകെ ഈ വിഷയത്തില്‍ ആംആദ്മി പാര്‍ട്ടിക്കും ഡല്‍ഹിയിലെ ജനങ്ങള്‍ക്കുമൊപ്പം നില്‍ക്കുമെന്നും സ്റ്റാലിൻ വ്യക്തമാക്കി.
ഉദ്യോഗസ്ഥരുടെ നിയമനത്തിനും സ്ഥലംമാറ്റത്തിനും ഡൽഹി സർക്കാരിന് അധികാരം നൽകിയ സുപ്രീംകോടതി വിധി മറികടക്കാനാണ് കേന്ദ്രസർക്കാർ ഓർഡിനൻസ് കൊണ്ടുവന്നത്. ബിൽ പാർലമെന്റിൽ എത്തുമ്പോൾ അവിടെ പരാജയപ്പെടുത്താനാണ് കേജരിവാൾ പ്രതിപക്ഷ നേതാക്കളുടെ പിന്തുണ തേടുന്നത്.