കേ​ന്ദ്ര ഓ​ർ​ഡി​ന​ൻ​സി​നെ​തി​രെ പി​ന്തു​ണ തേ​ടി; സ്റ്റാ​ലി​നെ ക​ണ്ട് കേ​ജ​രി​വാ​ൾ
കേ​ന്ദ്ര ഓ​ർ​ഡി​ന​ൻ​സി​നെ​തി​രെ പി​ന്തു​ണ തേ​ടി; സ്റ്റാ​ലി​നെ ക​ണ്ട് കേ​ജ​രി​വാ​ൾ
Thursday, June 1, 2023 7:27 PM IST
ചെ​ന്നൈ: കേ​ന്ദ്ര ഓ​ര്‍​ഡി​ന​ന്‍​സി​നെ​തി​രെ പി​ന്തു​ണ തേ​ടി ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​നെ ക​ണ്ട് ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍. ഓ​ര്‍​ഡി​ന​ന്‍​സി​നെ​തി​രെ​യു​ള്ള പോ​രാ​ട്ട​ത്തി​ല്‍ ഡി​എം​കെ ആം​ആ​ദ്മി​ക്കൊ​പ്പം നി​ല്‍​ക്കു​മെ​ന്ന് സ്റ്റാ​ലി​ന്‍ ഉ​റ​പ്പ് ന​ല്‍​കി. ചെ​ന്നൈ​യി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച.

ഡ​ല്‍​ഹി സ​ര്‍​ക്കാ​രി​നെ​തി​രെ​യു​ള്ള കേ​ന്ദ്ര ഓ​ര്‍​ഡി​ന​ന്‍​സ് സംബന്ധിച്ച് പ​ര​സ്പ​രം സം​സാ​രി​ച്ചു​വെ​ന്ന് സ്റ്റാ​ലി​ന്‍ പ​റ​ഞ്ഞു. തീ​ര്‍​ത്തും ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ​വും, ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​വു​മാ​ണ് ഈ ​ഓ​ര്‍​ഡി​ന​ന്‍​സ്. ഡി​എം​കെ ഈ ​വി​ഷ​യ​ത്തി​ല്‍ ആം​ആ​ദ്മി പാ​ര്‍​ട്ടി​ക്കും ഡ​ല്‍​ഹി​യി​ലെ ജ​ന​ങ്ങ​ള്‍​ക്കു​മൊ​പ്പം നി​ല്‍​ക്കു​മെ​ന്നും സ്റ്റാ​ലി​ൻ വ്യ​ക്ത​മാ​ക്കി.


ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​യ​മ​ന​ത്തി​നും സ്ഥ​ലം​മാ​റ്റ​ത്തി​നും ഡ​ൽ​ഹി സ​ർ​ക്കാ​രി​ന് അ​ധി​കാ​രം ന​ൽ​കി​യ സു​പ്രീം​കോ​ട​തി വി​ധി മ​റി​ക​ട​ക്കാ​നാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ ഓ​ർ​ഡി​ന​ൻ​സ് കൊ​ണ്ടു​വ​ന്ന​ത്. ബി​ൽ പാ​ർ​ല​മെ​ന്‍റി​ൽ എ​ത്തു​മ്പോ​ൾ അ​വി​ടെ പ​രാ​ജ​യ​പ്പെ​ടു​ത്താ​നാ​ണ് കേ​ജ​രി​വാ​ൾ പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളു​ടെ പി​ന്തു​ണ തേ​ടു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<