നെല്ല് സംഭരണം: സപ്ലൈകോ ഫെഡറല്‍ ബാങ്കുമായി ധാരണയായി
Thursday, June 1, 2023 8:22 PM IST
കൊച്ചി: നെല്ലിന്റെ വില പിആര്‍എസ് വായ്പയായി കര്‍ഷകര്‍ക്ക് നല്‍കുന്നതിന് സപ്ലൈകോ ഫെഡറല്‍ ബാങ്കുമായി ധാരണാപത്രം ഒപ്പിട്ടു. കാനറാ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവ നേരത്തെ സപ്ലൈകോയുമായി ധാരണാപത്രം ഒപ്പിട്ടിരുന്നു.
ഫെഡറല്‍ ബാങ്ക് വഴി 140 കോടി രൂപയും കാനറാ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവ വഴി 280 കോടി രൂപ വീതവുമാണ് പിആര്‍എസ് വായ്പയായി കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നത്.