കോന്നിയിൽ കാട്ടാന ചരിഞ്ഞു; ആനയുടെ വായിൽ ആഴത്തിൽ മുറിവ്
Friday, June 2, 2023 5:43 PM IST
പത്തനംതിട്ട: കോന്നി കൊക്കാത്തോട് കാഞ്ഞിരപ്പാറ ഭാഗത്ത് വനത്തിൽ അവശനിലയിൽ കണ്ടെത്തിയ കാട്ടാന ചരിഞ്ഞു. ഇന്ന് രാവിലെ വനത്തിനുള്ളിൽ കുടപ്പാറ തോട്ടിലാണു ആനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
ആനയുടെ വായിൽ ആഴത്തിൽ മുറിവുണ്ടായിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മുറിവിനു 15 ദിവസം പഴക്കമുണ്ട്. പടക്കം കടിച്ചുണ്ടായതാവാം മുറിവെന്നാണ് പ്രാഥമിക നിഗമനം.