ഫ്രഞ്ച് ഓപ്പണ്‍: ജെസിക പെഗുലയ്ക്ക് അട്ടിമറി തോൽവി
Friday, June 2, 2023 6:09 PM IST
പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ മൂന്നാം റൗണ്ടിൽ ലോക മൂന്നാം നമ്പർ താരം അമേരിക്കയുടെ ജെസിക പെഗുലയ്ക്ക് അട്ടിമറി തോൽവി. ബെൽജിയം താരം എലിസി മെർട്ടൻസ് ആണ് അമേരിക്കൻ താരത്തെ അട്ടിമറിച്ചത്.
നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു മെർട്ടൻസിന്റെ വിജയം. സ്കോർ: 6-1, 6-3. 28 ാം സീഡ് മെർട്ടൻസ് അടുത്ത റൗണ്ടിൽ റഷ്യൻ താരത്തെ നേരിടും.