ഒഡീഷയിൽ ഇന്ന് ഔദ്യോഗിക ദുഃഖാചരണം
Saturday, June 3, 2023 8:19 AM IST
ബാലസോർ: ബാലസോറിലുണ്ടായ ട്രെയിൻ ദുരന്തത്തെ തുടർന്ന് ഒഡീഷയിൽ ഇന്ന് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. സംസ്ഥാന തലത്തിൽ ഇന്ന് യാതൊരുവിധ ആഘോഷപരിപാടികളും നടത്തില്ലെന്ന് മുഖ്യമന്ത്രി നവീൻ പട്നായിക് അറിയിച്ചു.
പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ നൽകാൻ മുഖ്യമന്ത്രി നവീൻ പട്നായിക് ഉത്തരവിട്ടിരുന്നു. ചികിത്സാ ചെലവുകൾ സംസ്ഥാനം വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, അപകടത്തിൽ മരിച്ചവരുടെ എണ്ണം 207 ആയി ഉയർന്നു. 900 പേർക്ക് പരിക്കേറ്റു. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചിട്ടുണ്ട്.