സ്വകാര്യബസ് സമരം മാറ്റിവച്ചു
Saturday, June 3, 2023 2:10 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സ്വകാര്യ ബസ് സമരം മാറ്റിവച്ചു.
പെര്‍മിറ്റ് പ്രശ്നം കോടതിയുടെ പരിഗണനയിലായതിനാലും വിദ്യാര്‍ഥി കണ്സഷന് റിപ്പോര്‍ട്ട് ജൂണ്‍ 15ന് ശേഷം മാത്രമേ സര്‍ക്കാരിനു ലഭിക്കുകയുള്ളൂ എന്നതിനാലുമാണ് സമരം മാറ്റിവച്ചതെന്ന് ബസുടമകൾ അറിയിച്ചു.
വിദ്യാര്‍ഥികളുടെ മിനിമം ചാര്‍ജ് വര്‍ധിപ്പിക്കുക, സ്വകാര്യ ബസുകളുടെ പെര്‍മിറ്റുകള്‍ അതേപടി പുതുക്കി നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്താന്‍ നിശ്ചയിച്ചിരുന്നത്.
തിങ്കളാഴ്ച വിദേശ സന്ദര്‍ശനം ആരംഭിക്കുന്ന മുഖ്യമന്ത്രി തിരിച്ചെത്തിയശേഷം വിഷയത്തില്‍ തുടര്‍ നടപടികള്‍ തീരുമാനിക്കും.