ട്രെയിൻ ദുരന്തത്തിൽ പരിക്കേറ്റവരുമായിപ്പോയ ബസ് ഇടിച്ചു
Saturday, June 3, 2023 11:25 PM IST
മിഡ്നാപുർ: ഒഡീഷ ട്രെയിൻ ദുരന്തത്തിൽ പരിക്കേറ്റവരുമായിപ്പോയ ബസ് പിക് അപ് വാനുമായി ഇടിച്ചു. ശനിയാഴ്ച ബംഗാളിലെ മിഡ്നാപുരിൽ ദേശീയപാതയിലായിരുന്നു അപകടം.
നിരവധി പേരാണ് ബസിൽ ഉണ്ടായിരുന്നത്. ബംഗാളിലെ വിവിധ ആശുപത്രികളിലേക്ക് പരിക്കേറ്റവരുമായി പോകുകയായിരുന്നു.