ചെ​ന്നൈ: ഒ​ഡീ​ഷ​യി​ലെ ബാ​ല​സോ​റി​ലു​ണ്ടാ​യ ട്രെ​യി​ൻ ദു​ര​ന്ത​ത്തി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ട​വ​രെ​യും വ​ഹി​ച്ചു​കൊ​ണ്ടു​ള്ള പ്ര​ത്യേ​ക ട്രെ​യി​ൻ ചെ​ന്നൈ​യി​ൽ എ​ത്തി.

അ​പ​ക​ട​മേ​ഖ​ല​യി​ൽ നി​ന്ന് ചെ​ന്നൈ സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്ക് യാ​ത്ര ന​ട​ത്തി​യ ട്രെ​യി​നി​ൽ മ​ല​യാ​ളി​ക​ള​ട​ക്കം 250 പേ​രാ​ണ് സ​ഞ്ച​രി​ച്ചി​രു​ന്ന​ത്.

അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​താ​യും ചെ​ന്നൈ​യി​ലെ​ത്തി​യ മ​ല​യാ​ളി യാ​ത്രി​ക​രെ നോ​ർ​ക്ക മു​ഖേ​ന കേ​ര​ള​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​രു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.