കൊ​ച്ചി: കോ​ൺ​ഗ്ര​സ് നേ​താ​വും മു​ൻ മ​ന്ത്രി​യു​മാ​യ വി.​എ​സ്. ശി​വ​കു​മാ​റി​നു വീ​ണ്ടും എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ടേ​റ്റ് (ഇ​ഡി) നോ​ട്ടീ​സ്. അ​ന​ധി​കൃ​ത സ്വ​ത്ത് സ​ന്പാ​ദ​ന കേ​സി​ലാ​ണ് നോ​ട്ടീ​സ്. ഇ​ത് നാ​ലാം ത​വ​ണ​യാ​ണ് ശി​വ​കു​മാ​റി​ന് ഇ​ഡി നോ​ട്ടീ​സ് ന​ൽ​കു​ന്ന​ത്.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11ന് ​ഹാ​ജ​രാ​കാ​നാ​ണ് നോ​ട്ടീ​സി​ൽ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. ശി​വ​കു​മാ​റി​നെ​തി​രെ ഏ​റെ നാ​ളാ​യി ഇ​ഡി അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്.