ചൈനയിൽ മണ്ണിടിച്ചിൽ; 14 പേർ മരിച്ചു
Sunday, June 4, 2023 6:38 PM IST
ബെയ്ജിംഗ്: തെക്കുപടിഞ്ഞാറൻ ചൈനയിലെ സിച്ചുവാൻ പ്രവിശ്യയിലുണ്ടായ മണ്ണിടിച്ചിലിൽ അകപ്പെട്ട് 14 പേർ മരിച്ചു. അപകടത്തിൽ അഞ്ച് പേരെ കാണാതായി.
ലെഷാൻ നഗരത്തിന് സമീപത്തുള്ള പ്രദേശത്ത് ഇന്ന് പുലർച്ചെ നാലിനാണ് മണ്ണിടിച്ചിൽ ഉണ്ടായത്. രണ്ട് ദിവസമായി പ്രദേശത്ത് കടുത്ത മഴ ലഭിച്ചിരുന്നതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
180-ലധികം രക്ഷാപ്രവർത്തകർ ചേർന്ന് പ്രദേശത്ത് തെരച്ചിൽ തുടരുകയാണെന്നും സാധ്യമായ എല്ലാ കാര്യങ്ങളും സർക്കാർ ചെയ്യുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.