മൂന്ന് വർഷത്തെ കാത്തിരിപ്പിനുശേഷം മെഹബൂബ മുഫ്തിക്ക് പുതിയ പാസ്പോർട്ട്
Sunday, June 4, 2023 6:39 PM IST
ശ്രീനഗർ: ജമ്മു കാഷ്മീർ മുൻ മുഖ്യമന്ത്രിയും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി അധ്യക്ഷയുമായ മെഹബൂബ മുഫ്തിക്ക് പുതിയ പാസ്പോർട്ട്. മൂന്ന് വർഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് പാസ്പോർട്ട് ലഭിച്ചത്.
2019ലാണ് മെഹബൂബയുടെ പാസ്പോർട്ടിന്റെ കാലാവധി അവസാനിച്ചത്. അപേക്ഷ നൽകി മൂന്ന് വർഷത്തിനുശേഷമാണ് പാസ്പോർട്ട് അനുവദിച്ചത്. 10 വർഷത്തെ സാധുതയുള്ള പാസ്പോർട്ടാണ് അനുവദിച്ചത്.
മെഹബൂബയ്ക്ക് പുതിയ പാസ്പോർട്ട് നൽകുന്നതിൽ മൂന്നു മാസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്ന് ഇക്കഴിഞ്ഞ മാർച്ചിൽ ഡൽഹി ഹൈക്കോടതി പാസ്പോർട്ട് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു.
പലതവണ അപേക്ഷിച്ചിട്ടും പുതിയ പാസ്പോർട്ട് നൽകുന്നതിൽ കാലതാമസമുണ്ടായെന്നും ഇതുവരെ തീരുമാനമുണ്ടായില്ലെന്നും ചൂണ്ടിക്കാട്ടിയാണ് മെഹബൂബ കോടതിയെ സമീപിച്ചത്.