ഉത്തരവാദികളെവിടെ; പ്രധാനമന്ത്രി റെയിൽവേ മന്ത്രിയുടെ രാജി ആവശ്യപ്പെടണമെന്ന് രാഹുൽ
Sunday, June 4, 2023 6:46 PM IST
ന്യൂഡൽഹി: ഒഡീഷ ട്രെയിൻദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ രാജി ആവശ്യപ്പെടണമെന്ന് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി ഉടൻ റെയിൽവേ മന്ത്രിയുടെ രാജി ആവശ്യപ്പെടണം. 270 ൽ അധികം പേർ മരണപ്പെട്ടിട്ടും ഉത്തരവാദിത്വം ഏറ്റെടുക്കാൻ ആരുമില്ല.
ഇത്രയും വേദനാജനകമായ അപകടത്തിന്റെ ഉത്തരവാദിത്വത്തിൽനിന്ന് മോദി സർക്കാരിന് ഒളിച്ചോടാനാകില്ല. പ്രധാനമന്ത്രി ഉടൻ റെയിൽവേ മന്ത്രിയുടെ രാജി ആവശ്യപ്പെടണമെന്നും രാഹുൽ ട്വിറ്ററിൽ പറഞ്ഞു.
റെയിൽവേ മന്ത്രി രാജിവയ്ക്കണമെന്ന് ഇതികം പ്രതിപക്ഷ കക്ഷികൾ ആവശ്യപ്പെട്ടുകഴിഞ്ഞു. എന്നാൽ ഇതിനോട് പ്രതികരിക്കാൻ അശ്വിനി വൈഷ്ണവ് ഇതുവരെ തയാറായിട്ടില്ല.