ട്രക്ക് മറിഞ്ഞ് നാല് പാക്കിസ്ഥാനി സൈനികർ മരിച്ചു
Sunday, June 4, 2023 9:13 PM IST
ഇസ്ലാമാബാദ്: പാക് അധിനിവേശ കാഷ്മീരിൽ സൈനിക ട്രക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നാല് പാക്കിസ്ഥാനി സൈനികർ മരിച്ചു.
നീലം താഴ്വരയിലെ ചാംഗൻ മേഖലയിലാണ് അപകടം നടന്നത്. ബട്റാസിയിൽ നിന്ന് മന്ദ്കരോയിലേക്ക് സൈനികരുമായി സഞ്ചരിക്കുകയായിരുന്ന ട്രക്ക് നിയന്ത്രണം നഷ്ടമായി കൊക്കയിലേക്ക് പതിക്കുകയായിരുന്നു.
സൈനികരുടെ മൃതദേഹങ്ങൾ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.