ന്യൂ ​മെ​ക്സി​ക്കോ: യു​എ​സി​ലെ ന്യൂ ​മെ​ക്സി​ക്കോ​യി​ൽ റെ​സ്റ്റോ​റ​ന്‍റി​ൽ നി​ന്ന് വാ​ങ്ങി​യ ഹോ​ട്ട് ഡോ​ഗി​നു​ള്ളി​ൽ നി​ന്ന് കൊ​ക്കേ​യ്ൻ ക​ണ്ടെ​ത്തി. ഹോ​ട്ട് ഡോ​ഗ് ‌വീ​ട്ടി​ലെ​ത്തി ക​ഴി​ച്ച യു​വ​തി​യാ​ണ് കൊ​ക്കേ​യ്ൻ ക​ണ്ടെ​ത്തി​യ​ത്. ചെ​റി​യ പ്ലാ​സ്റ്റി​ക് പൊ​തി​ക്കു​ള്ളി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു കൊ​ക്കേ​യ്ൻ.

സം​ഭ​വ​ത്തി​ൽ സോ​ണി​ക് ഡ്രൈ​വ്-​ഇ​ൻ റെ​സ്റ്റോ​റ​ന്‍റ് ജീ​വ​ന​ക്കാ​ര​നാ​യ ജെ​ഫ്രി ഡേ​വി​ഡ് സ​ലാ​സ​റെ (54) എ​സ്പ​നോ​ള പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​യാ​ളു​ടെ കൈ​യി​ൽ നി​ന്ന് അ​ബ​ദ്ധ​ത്തി​ൽ ന​ഷ്ട​പ്പെ​ട്ട കൊ​ക്കെ​യ്ൻ പൊ​തി ഭ​ക്ഷ​ണം വാ​ങ്ങാ​നെ​ത്തി​യ സ്ത്രീ​യു​ടെ ഹോ​ട്ട് ഡോ​ഗി​നു​ള്ളി​ൽ വീ​ഴു​ക​യാ​യി​രു​ന്നു.

റെ​സ്റ്റോ​റ​ന്‍റി​ന്‍റെ പാ​ർ​ക്കിം​ഗ് ലോ​ട്ടി​ൽ നി​ന്നു​മാ​ണ് ത​നി​ക്ക് കൊ​ക്കെ​യ്ൻ ല​ഭി​ച്ച​തെ​ന്ന് സ​ലാ​സ​ർ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​താ​യി ന്യൂ​യോ​ർ​ക്ക് പോ​സ്റ്റ് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.