ഓടിക്കൊണ്ടിരുന്ന ഇരുചക്രവാഹനത്തിന് തീപിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
സ്വന്തം ലേഖകൻ
Monday, June 5, 2023 1:47 PM IST
ധോണി: പാലക്കാട് ഓടിക്കൊണ്ടിരുന്ന ഇരുചക്രവാഹനത്തിന് തീപിടിച്ചു. ധോണി പയറ്റാംകുന്നത്താണ് സംഭവം.
വാഹനത്തിൽ യാത്ര ചെയ്തിരുന്നവർ ഇറങ്ങി ഓടിയതിനാൽ അപകടം ഒഴിവായി. നാട്ടുകാർ തീയണച്ചെങ്കിലും വാഹനം പൂർണമായും കത്തി നശിച്ചു.