തിരുവനന്തപുരം: കെ ഫോണ്‍ പദ്ധതിയില്‍ ഗുരുതര ക്രമക്കേടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പിണറായി സർക്കാർ ജനത്തെ കൊള്ളയടിക്കുകയാണ്. നിബന്ധനകൾ ലംഘിച്ചാണ് കെ ഫോണിനായുള്ള കേബിൾ ഇടുന്നതെന്നും സതീശൻ ആരോപിച്ചു.

കെ ഫോണിനായി വില കുറഞ്ഞ ചൈനീസ് കേബിളുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിന്‍റെ ഗുണ മേന്മയിൽ ഒരു ഉറപ്പുമില്ലെന്നും സതീശൻ പറഞ്ഞു.

കെ ഫോണിനായി എത്ര കണക്ഷൻ കൊടുത്തു എന്ന് സർക്കാർ ഇനിയും വ്യക്തമാക്കിയിട്ടില്ല. പതിനായിരം പേർക്ക് നല്‍കി എന്ന സർക്കാർ വാദം തെറ്റാണ്. ജില്ല തിരിച്ചു സർക്കാർ കണക്ക് പുറത്തു വിടണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

മ​ന്ത്രി പി.എ. മുഹമ്മദ് റി​യാ​സി​ന്‍റെ പ്ര​തി​ച്ഛാ​യ പ​രാ​മ​ർ​ശത്തിലും സതീശൻ വിമർശനം നടത്തി. മ​ന്ത്രി​മാ​ർ മു​ഖ്യ​മ​ന്ത്രി​യെ പി​ന്തു​ണ​യ്ക്ക​ണ​മെ​ന്ന റിയാസിന്‍റെ പ്ര​സ്താ​വ​ന ഭീ​ഷ​ണിയാണ്. മുഖ്യമന്ത്രിയുടെ കു​ടും​ബ​ത്തെ സം​ര​ക്ഷി​ക്കാ​നാ​ണ് റി​യാ​സ് ശ്ര​മി​ക്കു​ന്ന​തെന്നും സതീശൻ പറഞ്ഞു.