ഇഡി കേസിൽ സിസോദിയയുടെ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി
Monday, June 5, 2023 5:58 PM IST
ന്യൂഡൽഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ എഎപി നേതാവും ഡൽഹി മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയുടെ ഇടക്കാല ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി. ഭാര്യയുടെ ആരോഗ്യനില കണക്കിലെടുത്താണ് സിസോദിയ ആറാഴ്ചത്തെ ഇടക്കാല ജാമ്യം തേടിയത്.
ശനിയാഴ്ചയാണ് സീമ സിസോദിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സിസോദിയയുടെ ഇടക്കാല ജാമ്യാപേക്ഷയെ എതിർത്ത എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അഭിഭാഷകൻ മദ്യനയവുമായി നയവുമായി ബന്ധപ്പെട്ട രേഖകളിൽ ഇപ്പോഴും കൃത്രിമം കാണിക്കുന്നതായി കോടതിയെ അറിയിച്ചു.
സിസോദിയയ്ക്കെതിരായ ആരോപണങ്ങൾ അതീവ ഗുരുതരമാണെന്ന് കോടതി നിരീക്ഷിച്ചു.