ഒഡീഷ ട്രെയിൻ ദുരന്തം; 40 പേർ മരിച്ചത് വൈദ്യുതാഘാതമേറ്റ്
Tuesday, June 6, 2023 5:38 PM IST
ഭുവനേശ്വർ: ഒഡീഷയിലെ ബാലസോറിൽ മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധി പേർ മരിച്ചത് വൈദ്യുതാഘാതമേറ്റെന്ന് എഫ്ഐആർ.
അപകടത്തിൽ ഓവർഹെഡ് വൈദ്യുത ലൈനുകൾ പൊട്ടിവീണതിനെത്തുടർന്ന് ഷോക്കേറ്റ് 40 പേർ മരിച്ചതായി പ്രഥമ വിവര റിപ്പോർട്ടിൽ ബാലസോർ പോലീസ് വ്യക്തമാക്കി.
ട്രെയിൻ ബോഗികൾ ലോ ടെൻഷൻ വൈദ്യുത ലൈനുകളുടെ മുകളിലേക്ക് പതിച്ചത് അപകടത്തിന്റെ ആഘാതം വർധിപ്പിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. അപകടത്തിൽ ആകെ 275 പേർ മരിക്കുകയും ആയിരത്തിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.