സഹോദരങ്ങളായ കുട്ടികൾ ഫാക്ടറിയിലെ തടിപ്പെട്ടിക്കുള്ളിൽ മരിച്ച നിലയിൽ
Tuesday, June 6, 2023 10:37 PM IST
ന്യൂഡൽഹി: ജാമിയ നഗറിൽ സഹോദരങ്ങളായ കുട്ടികളെ ഫാക്ടറിയിലെ തടിപ്പെട്ടിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഏഴ്, എട്ട് വയസുള്ള കുട്ടികളാണ് മരിച്ചത്.
തിങ്കളാഴ്ച ഉച്ചയോടെ വീട്ടിൽ നിന്ന് കാണാതായ കുട്ടികളെ ജോഗാ ബായ് എക്സ്റ്റൻഷനിലെ ഫാക്ടറിക്കുള്ളിൽ ഇന്ന് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കുട്ടികളുടെ പിതാവ് സുരക്ഷാജീവനക്കാരനായി ജോലി ചെയ്യുന്ന ഫാക്ടറിയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
കുട്ടികളുടെ ശരീരത്തിൽ പരിക്കുകൾ ഇല്ലെന്നും ശ്വാസതടസം മൂലമാണ് ഇവർ മരിച്ചതെന്ന് പ്രാഥമിക പരിശോധനയിൽ തെളിഞ്ഞതായും പോലീസ് അറിയിച്ചു.