ഹോസ്റ്റൽ മുറിയിൽ വിദ്യാർഥിനി മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം
Wednesday, June 7, 2023 2:29 AM IST
മുംബൈ: മുംബൈയിൽ ഹോസ്റ്റൽമുറിയിൽ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. ദക്ഷിണ മുംബൈയിലെ ചർച്ച്ഗേറ്റ് മേഖലയിലാണ് സംഭവം.
സബർബൻ ബാന്ദ്രയിലെ സർക്കാർ പോളിടെക്നിക്കിലെ വിദ്യാർഥിനിയായ 18കാരിയാണ് മരിച്ചത്. പെൺകുട്ടി ലൈംഗീക പീഡനത്തിന് ഇരയായെന്നാണ് സൂചന. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാകു.
അതേസമയം, ഹോസ്റ്റലിലെ ഗാർഡിനെ റെയിൽവേ ട്രാക്കിൽ മരിച്ചനിലയിൽ കണ്ടെത്തി. വിദ്യാർഥിനിയുടെ മരണത്തിൽ ഇയാൾക്ക് പങ്കുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.