ജഡ്ജിമാരുടെ പേരില്‍ കൈക്കൂലി: അഭിഭാഷകന്റെ മൊഴി രേഖപ്പെടുത്തി
Wednesday, June 7, 2023 4:06 AM IST
കൊച്ചി: ജഡ്ജിമാര്‍ക്ക് നല്‍കാനെന്ന പേരില്‍ കക്ഷികളില്‍നിന്ന് കോഴ വാങ്ങിയെന്ന കേസിലെ പ്രതി അഡ്വ. സൈബി ജോസ് കിടങ്ങൂരുമായി അടുപ്പമുണ്ടായിരുന്ന അഭിഭാഷകന്റെ മൊഴി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രേഖപ്പെടുത്തി.
ഇഡിക്കുമുന്നില്‍ ഹാജരാകാന്‍ അഭിഭാഷകന് കഴിഞ്ഞദിവസമാണു നോട്ടീസ് നല്‍കിയത്. ഇന്നലെ രാവിലെ 10.30ന് കൊച്ചി ഇഡി ഓഫീസില്‍ ഹാജരായ അഭിഭാഷകന്റെ മൊഴിയെടുക്കല്‍ ഉച്ചകഴിഞ്ഞ് 2.30നാണ് അവസാനിച്ചത്.
സൈബിയുടെ കേസുമായി ബന്ധപ്പെട്ട കൂടുതല്‍ പേര്‍ക്ക് ഇഡി നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇവര്‍ വരുംദിവസങ്ങളില്‍ ഇഡി ഓഫീസില്‍ ഹാജരാകും.