ബെൻസേമ ഇനി അൽ ഇത്തിഹാദിൽ; മൂന്നു വർഷത്തെ കരാറൊപ്പിട്ടു
Wednesday, June 7, 2023 8:05 AM IST
റിയാദ്: സൂപ്പർ സ്ട്രൈക്കർ കരീം ബെൻസേമ സൗദി പ്രോ ലീഗ് ചാമ്പ്യന്മാരായ അൽ ഇത്തിഹാദുമായി കരാറിലെത്തി. മൂന്നു വർഷത്തേക്കാണ് കരാർ എന്ന് അൽ ഇത്തിഹാദ് ക്ലബ് അറിയിച്ചെങ്കിലും സാമ്പത്തിക വിവരങ്ങൾ ലഭ്യമല്ല.
അതേസമയം, കരാർ പ്രകാരം ബെൻസേമയ്ക്ക് പ്രതിവർഷം നൂറു മില്യൺ യൂറോ ലഭിക്കുമെന്നു റിപ്പോർട്ടുകളുണ്ട്. ഇതുകൂടാതെ ബെൻസേമയെ സൗദിയുടെ 2030 ലോകകപ്പ് ബിഡിന്റെ അംബാസിഡറായും നിയമിക്കും.
ബെൻസേമ എത്തുന്നതോടെ അൽ ഇത്തിഹാദ് കൂടുതൽ കരുത്തരാകും. ചെൽസി താരം കാന്റെയെ ടീമിൽ എത്തിക്കാനും ഇത്തിഹാദ് ശ്രമിക്കുന്നുണ്ട്.