കോഴിക്കോട്ട് ഇടിമിന്നലേറ്റ് യുവാവ് മരിച്ചു
Wednesday, June 7, 2023 4:51 PM IST
കോഴിക്കോട്: കൊടുവള്ളിയില്‍ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. കൊടുവള്ളി പുത്തലത്ത് കക്കോടന്‍ നസീര്‍ (42) ആണ് മരിച്ചത്. കിഴക്കോത്ത് പരപ്പാറവച്ച് ഉച്ചയ്ക്കായിരുന്നു സംഭവം.
മിന്നലേറ്റ ഉടന്‍തന്നെ നസീറിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.