ഫ്രാൻസിസ് മാർപാപ്പയ്ക്ക് ശസ്ത്രക്രിയ അനിവാര്യമെന്ന് ഡോക്ടർമാർ
Wednesday, June 7, 2023 6:37 PM IST
റോം: ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഫ്രാൻസിസ് മാർപാപ്പയ്ക്ക് ശസ്ത്രക്രിയ അനിവാര്യമെന്ന് വൈദ്യസംഘം അറിയിച്ചു.
റോമിലെ ജെമേല്ലി ആശുപത്രിയിൽ വിവിധ പരിശോധനകൾക്കായി ചൊവ്വാഴ്ച രാവിലെ മാർപാപ്പ എത്തിയിരുന്നു. വൈദ്യപരിശോധനയ്ക്ക് ശേഷം, മാർപാപ്പയ്ക്ക് ലാപ്പറടോമിയും പ്ലാസിക് സർജറിയും അനിവാര്യമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
ശസ്ത്രക്രിയയ്ക്ക് ശേഷം കുറച്ചുദിവസങ്ങൾ കൂടി മാർപാപ്പ ആശുപത്രിയിൽ തുടരുമെന്ന് വത്തിക്കാൻ വൃത്തങ്ങൾ പത്രക്കുറിപ്പിലൂടെ അറിയിച്ചു.