ക്രെയിൻ തകർന്നുവീണ് നിർമാണ തൊഴിലാളിക്ക് പരിക്കേറ്റു
Wednesday, June 7, 2023 7:49 PM IST
മുംബൈ: നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ മുകൾനിലയിലേക്ക് സാമഗ്രികൾ കൊണ്ടുപോവുകയായിരുന്ന ക്രെയിൻ തകർന്നുവീണ് തൊഴിലാളിക്ക് പരിക്കേറ്റു. അശുതോഷ് മിശ്ര എന്നയാളെ നിസാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് ഉച്ചയോടെ മുംബൈയിലെ ചെമ്പൂർ മേഖലയിലാണ് അപകടം നടന്നത്. വാഷി നഖയിലെ ഓം പ്രകാശ് നഗറിൽ നിർമിക്കുന്ന ബഹുനില കെട്ടിടത്തിന്റെ മുകളിലേക്ക് നിർമാണസാമഗ്രികൾ കൊണ്ടുപോയ ക്രെയിൻ 150 അടി ഉയരത്തിൽ നിന്ന് പൊട്ടിവീഴുകയായിരുന്നു.
ക്രെയിനിന്റെ കേബിൾ പൊട്ടിപ്പോയതാണ് അപകടകാരണമെന്നും ക്രെയിനിന്റെ ഒരു ഭാഗം പൊട്ടിവീണ് സമീപത്തെ മൂന്ന് കുടിലുകൾ തകർന്നതായും അധികൃതർ അറിയിച്ചു.