കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ പ്രതി പിടിയിൽ
Thursday, June 8, 2023 7:33 AM IST
പത്തനംതിട്ട: പത്തനംതിട്ടയിൽ കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ പ്രതി പിടിയിൽ. മീൻകുഴി സ്വദേശി ജിതിൻ ആണ് പിടിയിലായത്.
ബുധനാഴ്ച വൈകിട്ടാണ് ഇയാൾ തെളിവെടുപ്പിനിടെ ഓടി രക്ഷപെട്ടത്. പോക്സോ കേസിലെ പ്രതിയാണ് ജിതിൻ.