തൃ​ശൂ​ര്‍: തൃ​ശൂ​രി​ല്‍ ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു​പേ​ര്‍ മ​രി​ച്ച​നി​ല​യി​ല്‍. ചെ​ന്നൈ സ്വ​ദേ​ശി​ക​ളാ​യ സ​ന്തോ​ഷ് പീ​റ്റ​ര്‍, ഭാ​ര്യ സു​നി പീ​റ്റ​ര്‍, മ​ക​ള്‍ ഐ​റി​ന്‍ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. തൃ​ശൂ​ര്‍ കെ​എ​സ്ആ​ര്‍​ടി​സി സ്റ്റാ​ന്‍​ഡി​ന് സ​മീ​പ​മു​ള്ള സ്വകാര്യ ലോ​ഡ്ജി​ലാ​ണ് ​ഇവ​രെ തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

സ​മീ​പ​ത്ത് നി​ന്നും ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പും ക​ണ്ടെ​ത്തി. സാ​മ്പ​ത്തി​ക​മാ​യി ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ട​തി​നാ​ലാ​ണ് ജീ​വ​നൊ​ടു​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​തെ​ന്നാ​ണ് ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​ലു​ള്ള​ത്.

ക​ഴി​ഞ്ഞ നാ​ലാം തീ​യ​തി​യാ​ണ് ഇ​വ​ര്‍ ലോ​ഡ്ജി​ല്‍ മു​റി​യെ​ടു​ത്ത​ത്. ബു​ധ​നാ​ഴ്ച രാ​ത്രി 11.45 ന് ​ചെ​ക്ക് ഔ​ട്ട് ചെ​യ്യു​മെ​ന്നാ​യി​രു​ന്നു കു​ടും​ബം അ​റി​യി​ച്ചി​രു​ന്ന​ത്. റൂം ​തു​റ​ക്കാ​താ​യ​തോ​ടെ ജീ​വ​ന​ക്കാ​ര്‍ പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

പോ​ലീ​സെ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് കു​ടും​ബ​ത്തെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.