പാലക്കയം കൈക്കൂലിക്കേസ്: മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെയും നടപടിയെന്ന് മന്ത്രി കെ. രാജൻ
Thursday, June 8, 2023 8:19 PM IST
പുത്തൂർ: പാലക്കാട് പാലക്കയം ക്കൈക്കൂലിക്കേസിൽ വില്ലേജ് അസിസ്റ്റന്റ് പിടിയിലായ സംഭവത്തിൽ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്ന് മന്ത്രി കെ.രാജൻ. പുത്തൂരിൽ മാധ്യമ പ്രവർത്തകരോടു പ്രതികരിക്കുകയായിരുന്നു മന്ത്രി.
വൻ അഴിമതി നടന്നിട്ട് മേലുദ്യോഗസ്ഥർ അറിഞ്ഞില്ലെന്ന വാദം ശരിയല്ല. വില്ലേജ് ഓഫീസിലെ മുതിർന്ന ഉദ്യോഗസ്ഥർക്കു വീഴ്ച സംഭവിച്ചെന്ന റിപ്പോർട്ടാണു സർക്കാരിനു ലഭിച്ചത്. റിപ്പോർട്ട് അടിസ്ഥാനപ്പെടുത്തി മറ്റു ഉദ്യോഗസ്ഥർക്കെതിരെയും നടപടിയുണ്ടാകും.
അഴിമതിക്കെതിരെ സന്ധിയില്ലാത്ത നടപടിയാണു സർക്കാരെടുക്കുന്നത്. വില്ലേജ് ഓഫീസുകളിൽ പരിശോധന കർശനമാക്കുമെന്നും മന്ത്രി പറഞ്ഞു.