ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് പു​തു​താ​യി 50 മെ​ഡി​ക്ക​ൽ കോ​ള​ജ് കൂ​ടി അ​നു​വ​ദി​ച്ച് കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം. ഇ​തോ​ടെ ആ​കെ 702 മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളും ഒ​രു ല​ക്ഷ​ത്തി​ല​ധി​കം മെ​ഡി​ക്ക​ൽ സീ​റ്റു​ക​ളു​മാ​കും. അ​തേ​സ​മ​യം കേ​ര​ള​ത്തി​ന് ഒ​രു മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലും അ​നു​വ​ദി​ച്ചി​ട്ടി​ല്ല.

വ​യ​നാ​ട്ടി​ല്‍ ഒ​രു മെ​ഡി​ക്ക​ല്‍ കോ​ള​ജ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് കേ​ര​ള സ​ര്‍​ക്കാ​ര്‍ കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ കേ​ര​ള​ത്തി​ന്‍റെ ആ​വ​ശ്യ​ങ്ങ​ൾ പ​രി​ഗ​ണി​ച്ചി​ല്ല.

തെ​ലു​ങ്കാ​ന​യി​ൽ 13, ആ​ന്ധ്രാ പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​ഞ്ച്, മ​ഹാ​രാ​ഷ്ട്ര നാ​ല്, ആ​സാം ഗു​ജ​റാ​ത്ത്, ക​ർ​ണാ​ട​ക, ത​മി​ഴ്നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ മൂ​ന്ന്, ഹ​രി​യാ​ന, ജ​മ്മു കാ​ഷ്മീ​ർ, ഒ​ഡീ​ഷ, പ​ഞ്ചി​മ ബം​ഗാ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ര​ണ്ട്, മ​ധ്യ​പ്ര​ദേ​ശ്, നാ​ഗ​ലാ​ൻ​ഡ്, ഉ​ത്ത​ർ​പ്ര​ദേ​ശ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഒ​ന്നും വീ​തം മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളാ​ണ് പു​തു​താ​യി ആ​രം​ഭി​ക്കു​ന്ന​ത്.

8195 സീ​റ്റു​ക​ളാ​ണ് വ​ർ​ധി​ക്കു​ന്ന​ത്. 50 മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ 30 എ​ണ്ണം സ​ർ​ക്കാ​ർ മേ​ഖ​ല​യി​ലും 20 എ​ണ്ണം സ്വ​കാ​ര്യ മേ​ഖ​ല​യി​ലു​മാ​ണ്.