ഫ്രഞ്ച് ഓപ്പണ്‍: സബലെങ്കയെ അട്ടിമറിച്ച് മുചോവ ഫൈനലിൽ
Thursday, June 8, 2023 10:32 PM IST
പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിൾസിൽ രണ്ടാം സീഡ് ബെലാറൂസിന്റെ അരിന സബലെങ്കയെ അട്ടിമറിച്ച് ചെക് താരം കരോളിന മുചോവ ഫൈനലിൽ. ലോക 43 ാം റാങ്കുകാരിയായ മുചോവ ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കാണ് സബലെങ്കയെ അട്ടിമറിച്ചത്.
തീപാറുന്ന പോരാട്ടത്തിൽ ആദ്യ രണ്ട് സെറ്റുകളും ടൈ ബ്രേക്കറിലാണ് അവസാനിച്ചത്. സ്കോർ: 7-6 (7-5), 6-7 (5-7), 7-5. ആദ്യമായാണ് മുചോവ ഗ്രാൻഡ് സ്ലാം ഫൈനലിൽ കടക്കുന്നത്.