ലോക കേരള സഭ; മുഖ്യമന്ത്രിയും സംഘവും ന്യൂയോർക്കിൽ എത്തി
Friday, June 9, 2023 10:58 AM IST
ന്യൂയോർക്ക്: ലോക കേരള സഭയുടെ അമേരിക്കൻ മേഖലാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ ന്യൂയോർക്കിലെത്തി. ധനമന്ത്രി കെ.എൻ. ബാലഗോപാലും സ്പീക്കർ എ.എൻ. ഷംസീറും മുഖ്യമന്ത്രിയോടൊപ്പമുണ്ട്.
മുഖ്യമന്ത്രിയേയും സംഘത്തേയും വിമാനത്താവളത്തിൽ നോർക്ക സയറക്ടർ ഡോ. എം. അനിരുദ്ധൻ, സംഘാടക സമിതി പ്രസിഡന്റ് മന്മഥൻ നായർ എന്നിവർ സ്വീകരിച്ചു. വെള്ളിയാഴ്ചയാണ് സമ്മേളനം തുടങ്ങുന്നത്.
10-ന് ലോക കേരള സഭാ സെഷൻ നടക്കും. ജൂൺ 11-ന് ടൈംസ് സ്ക്വയറിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി അമേരിക്കൻ മലയാളികളെ അഭിസംബോധന ചെയ്യും.