മോ​സ്കോ: തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ റ​ഷ്യ​യി​ലെ വൊ​റോ​ണേ​ഴ് ന​ഗ​ര​ത്തി​ൽ യു​ക്രെ​യ്ൻ ന​ട​ത്തി​യ ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ന​ഗ​ര​ത്തി​ലെ ബ​ഹു​നി​ല പാ​ർ​പ്പി​ട​കെ​ട്ടി​ട​ത്തി​ലേ​ക്ക് യു​ക്രെ​യ്ൻ തൊ​ടു​ത്ത ഡ്രോ​ൺ ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. കെ​ട്ടി​ട​ത്തി​ന്‍റെ ഭി​ത്തി​യും ജ​ന​ലു​ക​ളും ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. ജ​ന​ൽ​ച്ചി​ല്ല​ക​ൾ തു​ള​ച്ചു​ക​യ​റി​യാ​ണ് മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റ​ത്. ഇ​വ​രു​ടെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് വി​വ​രം.

റ​ഷ്യ​ക്കെ​തി​രാ​യ ഡ്രോ​ൺ ആ​ക്ര​മ​ണം യു​ക്രെ​യ്ൻ ശ​ക്ത​മാ​ക്കി​യ​തി​ന്‍റെ തു​ട​ർ​ച്ച​യാ​ണ് വൊ​റോ​ണേ​ഴി​ലെ സം​ഭ​വം. ക​ഴി​ഞ്ഞ ര​ണ്ട് ആ​ഴ്ച​യ്ക്കി​ടെ റ​ഷ്യ​ൻ പ​ട്ട​ണ​ങ്ങ​ൾ ല​ക്ഷ്യ​മാ​ക്കി ‌യു​ക്രെ​യ്ൻ തൊ​ടു​ത്ത ഡ്രോ​ണു​ക​ൾ പ​ല​തും ക്രെം​ലി​ന്‍റെ വ്യോ​മ​പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ളെ മ​റി​ക​ട​ന്ന് ല​ക്ഷ്യ​ത്തി​ൽ എ​ത്തി​യി​രു​ന്നു.