അഞ്ച് വയസുകാരൻ പാമ്പുകടിയേറ്റ് മരിച്ചു
Friday, June 9, 2023 9:47 PM IST
വിശാഖപട്ടണം: പറമ്പിൽ നിന്ന് മാങ്ങ ശേഖരിക്കാനായി പോയ അഞ്ച് വയസുള്ള കുട്ടി പാമ്പുകടിയേറ്റ് മരിച്ചു. ആന്ധ്രാ പ്രദേശിലെ വിശാഖപട്ടണത്താണ് സംഭവം നടന്നത്.
പെണ്ടുർത്തി സ്വദേശിയായ പി. തേജ എന്ന കുട്ടിയാണ് മരിച്ചത്. കുട്ടിയെ വ്യാഴാഴ്ച മുതൽ കാണാനില്ലെന്ന് കാട്ടി മാതാപിതാക്കൾ പരാതി നൽകിയിരുന്നു. പ്രദേശവാസികളുമായി ചേർന്ന് കുട്ടിക്കായി വ്യാപക തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല.
തേജയുടെ വീടിന് സമീപത്തുള്ള മാവിൻതോപ്പിൽ ഇന്ന് വൈകിട്ട് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
കുട്ടിയുടെ കാലിൽ പാമ്പുകടിയേറ്റതിന് സമാനമായ മുറിവുകളുണ്ടെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.