തൃശൂരിൽ കോളജ് വിദ്യാർഥി മുങ്ങിമരിച്ചു
Friday, June 9, 2023 11:43 PM IST
തൃശൂർ: പഴുവിലിൽ കോളജ് വിദ്യാർഥി മുങ്ങിമരിച്ചു. പുഴങ്കരയില്ലത്ത് റാഷിദിന്റെ മകനും വലപ്പാട് മായാ കോളജ് വിദ്യാർഥിയുമായ ആഷിഖ്(19) ആണ് മരിച്ചത്.
സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ ആഷിഖ് ക്ഷേത്രക്കുളത്തിൽ മുങ്ങിത്താഴുകയായിരുന്നു. പ്രദേശവാസികൾ ചേർന്ന് ആഷിഖിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.