1.22 കോടിയുടെ സ്വർണവുമായി കൊച്ചിയിൽ നാലുപേർ പിടിയിൽ
Saturday, June 10, 2023 3:29 AM IST
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നാലു യാത്രക്കാരിൽനിന്നായി 2207. 25 ഗ്രാം സ്വർണം പിടികൂടി. വിപണിയിൽ ഇതിന് 1,21,83,965 രൂപ വിലവരും. മലേഷ്യൻ പൗരത്വമുള്ള ലിഷാലിനി, നാഗരാജേശ്വരി, മതിയഴകൻ, മുരളി സോമൻ എന്നീ യാത്രക്കാരിൽനിന്നാണു സ്വർണം പിടികൂടിയത്. ഇവരെ അറസ്റ്റ് ചെയ്തു.
എയർ ഏഷ്യ വിമാനത്തിൽ കുലാലംപുരിൽനിന്നാണ് ഇവർ കൊച്ചിയിൽ വന്നിറങ്ങിയത്. എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗത്തിന്റെ സമീപകാലത്തെ ഏറ്റവും വലിയ സ്വർണവേട്ടയാണിത്. ചോദ്യം ചെയ്തപ്പോൾ ഇവർ തമ്മിൽ ഒരു ബന്ധവുമില്ലെന്ന് വ്യക്തമായതായി ഉദ്യോഗസ്ഥർ പറഞ്ഞു.