മുൻ അണ്ണാ ഡിഎംകെ എംപി മൈത്രേയൻ ബിജെപിയിൽ
Saturday, June 10, 2023 4:10 AM IST
ചെന്നൈ: മുൻ അണ്ണാ ഡിഎംകെ രാജ്യസഭാംഗം വി. മൈത്രേയൻ ബിജെപിയിൽ ചേർന്നു. മുൻ മുഖ്യമന്ത്രി ജയലളിതയുടെ ഉറ്റ അനുയായി ആയിരുന്ന മൈത്രേയനെ കഴിഞ്ഞ വർഷം അണ്ണാ ഡിഎംകെയിൽ നിന്നു പുറത്താക്കിയിരുന്നു.
മൂന്നു തവണ രാജ്യസഭാംഗമായ നേതാവാണ് മൈത്രേയൻ. ഇന്നലെ ഡൽഹിയിൽ ബിജെപി നേതാക്കളായ അരുൺ സിംഗ്, സി.ടി. രവി എന്നിവരുടെ സാന്നിധ്യത്തിലാണ് മൈത്രേയൻ ബിജെപി അംഗത്വമെടുത്തത്.