സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത
Saturday, June 10, 2023 12:45 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ചയും വ്യാപക മഴയ്ക്ക് സാധ്യത. പത്തനംതിട്ട മുതല്‍ ഇടുക്കിവരെയുള്ള ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഞായറാഴ്ചയും യെല്ലോ അലര്‍ട്ടുണ്ട്.
വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം വരും മണിക്കൂറില്‍ ശക്തിയേറിയ ന്യൂനമര്‍ദമായി മാറും. മോശം കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതിനാല്‍ കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധത്തിന് വിലക്കുണ്ട്.
വ്യാഴാഴ്ചയാണ് കാലവര്‍ഷം കേരളത്തില്‍ എത്തിയതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചത്.
അതിനിടെ, സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം വെള്ളിയാഴ്ച അര്‍ധരാത്രി മുതൽ തുടങ്ങി. ജൂലൈ 31 വരെ സംസ്ഥാനത്തെ പ്രധാന തുറമുഖങ്ങളെല്ലാം അടച്ചിടും. 52 ദിവസത്തേക്ക് യന്ത്രവൽകൃത ബോട്ടുകള്‍ക്ക് കടലിൽ മീന്‍പിടിക്കാനാകില്ല.