സുപ്രിയ സുലെയും പ്രഫുൽ പട്ടേലും എന്‍സിപി വർക്കിംഗ് പ്രസിഡന്റുമാർ
Saturday, June 10, 2023 5:16 PM IST
മുംബൈ: എൻസിപി അധ്യക്ഷൻ ശരദ് പവാറിന്റെ മകൾ സുപ്രിയ സുലെ, മുതിർന്ന നേതാവ് പ്രഫുൽ പട്ടേൽ എന്നിവരെ പാർട്ടിയുടെ വർക്കിംഗ് പ്രസിഡന്റുമാരായി നിയമിച്ചു. നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) സില്‍വര്‍ ജൂബിലി പരിപാടിയില്‍ പ്രസിഡന്റ് ശരദ് പവാര്‍ ആണ് പ്രഖ്യാപനം നടത്തിയത്.
ബാരാമതിയിൽനിന്നുള്ള എംപിയായ സുപ്രിയ സുലയ്ക്ക് മഹാരാഷ്ട്ര, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളുടെയും വനിത, യുവജന സംഘടനകളുടെയും ലോക്സഭാ കോർഡിനേഷന്റെയും ചുമതലയും നൽകി. മധ്യപ്രദേശ്, രാജസ്ഥാൻ, ഗോവ എന്നിവയുടെ ചുമതല പ്രഫുൽ പട്ടേലിനായിരിക്കും.
ഒഡീഷ, ബംഗാൾ എന്നീ സംസ്ഥാനങ്ങളുടെയും കർഷക, ന്യൂനപക്ഷ സംഘടനകളുടെ ചുമതലയും എൻസിപി ദേശീയ ജനറൽ സെക്രട്ടറി സുനിൽ തത്കരെയ്ക്ക് നൽകി. ഡൽഹി എൻസിപി അധ്യക്ഷനായി നന്ദ ശാസ്ത്രിയെ നിയമിച്ചു.