സ്വതന്ത്ര സോഫ്റ്റ്വെയർ പ്രവർത്തകൻ ജോസഫ് തോമസ് അന്തരിച്ചു
Saturday, June 10, 2023 6:41 PM IST
കൊച്ചി: ഇന്റർനെറ്റ് സേവനം എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ച സ്വതന്ത്ര സോഫ്റ്റ്വെയർ മൂവ്മെന്റിന്റെ സ്ഥാപക പ്രസിഡന്റും ഐടി വിദഗ്ധനുമായ ജോസഫ് തോമസ്(75) അന്തരിച്ചു.
ഇന്റർനെറ്റ് ഉപയോക്താക്കൾക്കിടയിൽ നിലനിൽക്കുന്ന സോഫ്റ്റ്വെയർ ആക്സസ് അന്തരം നികത്താനായി 2010-ൽ ദേശീയ തലത്തിൽ ജോസഫ് സ്ഥാപിച്ച പ്രസ്ഥാനമാണ് സ്വതന്ത്ര സോഫ്റ്റ്വെയർ മൂവ്മെന്റ്. പീപ്പിൾസ് പ്ലാൻ പ്രോഗ്രാമിലെ റിസോഴ്സ് പേഴ്സനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
പി ആൻഡി ടി വകുപ്പിലെ ടെലെഗ്രാഫ് ഓപ്പറേറ്റായി 1968-ൽ ഔദ്യോഗിക ജീവിതം ആരംഭിച്ച ജോസഫ്, പിന്നീട് വിവരസാങ്കേതിക രംഗത്തെ മാറ്റങ്ങൾക്കൊപ്പം മുന്നേറിയ വ്യക്തിയായിരുന്നു. പി ആൻ ടി വകുപ്പിലെ ട്രേഡ് യൂണിയൻ രംഗത്തും ജോസഫ് നിറസാന്നിധ്യമായിരുന്നു.