കനത്ത മഴ; തിരുവനന്തപുരത്ത് തെങ്ങ് മറിഞ്ഞുവീണ് വീട് തകർന്നു
Saturday, June 10, 2023 9:14 PM IST
തിരുവനന്തപുരം: പാങ്ങോട്ട് ശക്തമായ കാറ്റിലും മഴയിലും തെങ്ങ് മറിഞ്ഞുവീണ് വീട് തകർന്നു. ഭരതന്നൂർ മാറനാട് സ്വദേശി വേണു രാജന്റെ വീടാണ് തകർന്നത്. സംഭവത്തിൽ ആർക്കും പരിക്കില്ല.
ഇന്ന് വൈകിട്ട് അഞ്ചിനാണ് അപകടം സംഭവിച്ചത്. കനത്ത കാറ്റിൽ വീടിന് സമീപത്തുണ്ടായിരുന്ന തെങ്ങ് കടപുഴകി വീഴുകയായിരുന്നു. തെങ്ങ് വീഴുന്ന ശബ്ദം കേട്ട് വീട്ടുകാർ ഓടി മാറിയതിനാൽ വൻ അപകടം ഒഴിവായി.