ഇം​ഫാ​ൽ: വ​ര്‍​ഗീ​യ ക​ലാ​പം രൂ​ക്ഷ​മാ​യ മ​ണി​പ്പൂ​രി​ല്‍ സു​ര​ക്ഷാ​സേ​ന ന​ട​ത്തി​യ തെ​ര​ച്ചി​ലി​ല്‍ ആ​യു​ധ​ങ്ങ​ള്‍ ക​ണ്ടെ​ത്തി.

22 ഓ​ട്ടോ​മാ​റ്റി​ക്ക് തോ​ക്കു​ക​ളാ​ണ് സൈ​നി​ക​ര്‍ ക​ണ്ടെ​ത്തി​യ​ത്. തെ​ര​ച്ചി​ല്‍ ന​ട​ത്തു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി ആ​യു​ധം വ​ച്ച് സ്വ​മേ​ധ കീ​ഴ​ട​ങ്ങാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട് സൈ​ന്യം അ​നൗ​ണ്‍​സ്‌​മെ​ന്‍റ് ന​ട​ത്തി​യി​രു​ന്നു. അ​ക്ര​മം രൂ​ക്ഷ​മാ​യ സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്നും നേ​ര​ത്തെ 35 തോ​ക്കു​ക​ള്‍ ക​ണ്ടെ​ത്തി​യി​രു​ന്നു.

അ​തേ​സ​മ​യം, ക​ലാ​പ​കാ​രി​ക​ള്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ നി​ന്നും മ​ണി​പ്പൂ​ര്‍ റൈ​ഫി​ള്‍​സി​ല്‍ നി​ന്നും കൊ​ള്ള​യ​ടി​ച്ച ആ​യു​ധ​ങ്ങ​ള്‍ തി​രി​കെ ന​ല്‍​ക​ണ​മെ​ന്ന് അ​ഭ്യ​ര്‍​ഥി​ച്ച് ബി​ജെ​പി എം​എ​ല്‍​എ പെ​ട്ടി സ്ഥാ​പി​ച്ചു. ഇം​ഫാ​ലി​ലെ സ്വ​ന്തം വീ​ടി​ന്‍റെ മു​ന്നി​ലാ​ണ് അ​ദ്ദേ​ഹം പെ​ട്ടി വ​ച്ച​ത്.

ത​ട്ടി​യെ​ടു​ത്ത ആ​യു​ധ​ങ്ങ​ള്‍ ഇ​വി​ടെ നി​ക്ഷേ​പി​ക്കു​ക. നി​ങ്ങ​ളെ ആ​രും ചോ​ദ്യം ചെ​യ്യി​ല്ല. നി​ങ്ങ​ള്‍​ക്ക് ആ​യു​ധ​ങ്ങ​ള്‍ ഇ​വി​ടെ നി​ക്ഷേ​പി​ച്ചി​ട്ട് സ​ധൈ​ര്യം പോ​കാം. ആ​രും പേ​ര് പോ​ലും വെ​ളി​പ്പെ​ടു​ത്തേ​ണ്ട​തി​ല്ല എ​ന്നാ​ണ് പെ​ട്ടി​യി​ല്‍ എ​ഴു​തി​യി​രി​ക്കു​ന്ന​ത്.